കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ ചികിത്സ നടത്തി; മലപ്പുറം സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ ചികിത്സ നടത്തി

Update: 2025-10-07 10:45 GMT

കണ്ണൂര്‍: പാപ്പിനിശേരിയില്‍ വ്യാജഡോക്ടര്‍ ചികിത്സ നടത്തിയത് ആറു മാസമാണെന്ന് പൊലീസ്. വിവിധ ആശുപത്രികളില്‍ വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി ചികിത്സ നടത്തിയ മലപ്പുറം സ്വദേശിക്കെതിരെ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പീയുഷ് നമ്പൂതിരിപ്പാടിന്റെ പരാതിയിലാണ് വളപട്ടണം പൊലിസ് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

പാപ്പിനിശേരി എം.എ ആശുപത്രിയില്‍ ഇയാള്‍ ആറു മാസമാണ് ജോലി ചെയ്തത്. വ്യാജമായി നിര്‍മ്മിച്ച എം ബി.ബി.എസ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു ഇയാള്‍ ചികിത്സ നടത്തിയത്. ആശുപത്രിയിലെത്തുന്ന രോഗികളോട് സൗഹാര്‍ദ്ദപരമായാണ് ഇയാള്‍ പെരുമാറിയിരുന്നത്. ഷംസീറിന്റെ ചികിത്സ കാരണം ചിലരുടെ അസുഖവും മാറിയതിനാല്‍ ഇയാള്‍ പേരെടുത്തിരുന്നു.

ഇതു മുതലെടുത്താണ് വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തത്. ഇയാളുടെ വിവാഹത്തെ തുടര്‍ന്നാണ് വ്യാജ ബിരുദത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ പുറത്തുവന്നത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പൊലീസില്‍ പരാതി നല്‍കിയത് 'ഇതേ തുടര്‍ന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി വ്യാജ ഡോക്ടര്‍ നിരീക്ഷണത്തിലായിരുന്നു. വ്യാജ ഡോക്ടര്‍ സ്വന്തമായി ക്‌ളിനിക്ക് ഉള്‍പ്പെടെ നടത്തിയെന്നാണ് പറയുന്നത്.

മംഗ്‌ളൂര് , കോഴിക്കോട് എന്നിവടങ്ങളില്‍ ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചു ജോലി ചെയ്തതായി പറയുന്നുണ്ട്. പൊലിസ് അന്വേഷണം ആരംഭിച്ചപ്പോള്‍ മുങ്ങിയ ഇയാള്‍ക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Tags:    

Similar News