പതിനേഴുകാരിയെ പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തിന് 'സമ്മാനിച്ചു'; പിന്നാലെ ഭീഷണിപ്പെടുത്തി സുഹൃത്തിന്റെ വകയും പീഡനം; കോന്നിയില്‍ പ്രതികളായ അനന്തുവും അഭിജിത്തും കുടുങ്ങി

പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍

Update: 2026-02-22 14:44 GMT

കോന്നി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി സുഹൃത്തിന് കാഴ്ചവെക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. തണ്ണിത്തോട് സ്വദേശികളായ അശ്വതി ഭവനത്തില്‍ അനന്തു (26), വലിയതറയില്‍ അഭിജിത്ത് (28) എന്നിവരെയാണ് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്. സിനിമയെ വെല്ലുന്ന ചതിക്കുഴികളാണ് ഈ കാമുകനും സുഹൃത്തും ചേര്‍ന്ന് പെണ്‍കുട്ടിക്കായി ഒരുക്കിയത്.

പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച അഭിജിത്താണ് ചതിക്ക് തുടക്കമിട്ടത്. പത്തനംതിട്ടയിലെ ലോഡ്ജിലെത്തിച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അഭിജിത്ത്, ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ സ്വന്തം സുഹൃത്തായ അനന്തുവിന് അയച്ചു നല്‍കിയതോടെയാണ് സംഭവത്തില്‍ അടുത്ത വില്ലന്‍ പ്രത്യക്ഷപ്പെടുന്നത്.

അഭിജിത്ത് അയച്ചുനല്‍കിയ വീഡിയോ പെണ്‍കുട്ടിക്ക് വാട്സാപ്പില്‍ അയച്ചുകൊടുത്താണ് അനന്തു ഭീഷണി തുടങ്ങിയത്. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭയപ്പെടുത്തി പെണ്‍കുട്ടിയെ പൂങ്കാവിലെ വാടകവീട്ടിലെത്തിച്ച് അനന്തുവും ക്രൂരമായി പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങളും ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഭീഷണി തുടര്‍ന്നതോടെ പെണ്‍കുട്ടി വിവരം പുറത്തറിയിക്കുകയും പോലീസ് രംഗത്തെത്തുകയുമായിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്ത കോന്നി പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. അനന്തുവിനെ കോട്ടയത്തെ വാടകവീട്ടില്‍ നിന്നും അഭിജിത്തിനെ എറണാകുളത്ത് നിന്നുമാണ് പോലീസ് പൊക്കിയത്. ഇന്‍സ്പെക്ടര്‍ രാജഗോപാല്‍, എസ്.ഐ ശ്യാം, ഉദ്യോഗസ്ഥരായ സൈഫുദ്ദീന്‍, അഭിലാഷ്, അമല്‍ എന്നിവരടങ്ങിയ സംഘമാണ് തന്ത്രപരമായി പ്രതികളെ കുടുക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News