ആരോ..വിളിച്ച് പറഞ്ഞ് കൊടുത്തതോടെ സ്ഥലത്ത് എക്‌സൈസ് അടക്കം പാഞ്ഞെത്തി; പരിശോധിച്ചപ്പോൾ കള്ളത്തരം പുറത്ത്; ചാരായം വാറ്റ് പതിവാക്കിയ ഗൃഹനാഥൻ കുടുങ്ങി

Update: 2026-02-22 11:24 GMT

കോഴിക്കോട്: എകരൂൽ സ്വദേശിയായ മനോജ് കുമാർ വീട്ടിൽ ചാരായം വാറ്റിയതിന് താമരശ്ശേരി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 25 ലിറ്റർ വാഷും ചാരായം വാറ്റാനുപയോഗിക്കുന്ന ചെമ്പ് പാത്രങ്ങൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് സംഘം മനോജ് കുമാറിന്റെ വീട്ടിലെത്തിയത്. രാത്രി വൈകിയും ഇയാളുടെ വീട്ടിലേക്ക് ആളുകൾ വന്നുപോകുന്നത് പതിവായിരുന്നു. വീട്ടിൽ യഥേഷ്ടം ചാരായം വാറ്റുന്നത് മനോജ് കുമാർ പതിവാക്കിയിരുന്നതായും എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

താമരശ്ശേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാജിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും. നിയമവിരുദ്ധമായ ചാരായ നിർമ്മാണത്തിനെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന കർശന നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റ്.

Tags:    

Similar News