മോഷണക്കേസിൽ ഭാര്യ പിടിയിലായതോടെ താങ്ങാനാകാത്ത വിഷമം; മകനെ ഭാര്യവീട്ടിൽ കൊണ്ടുവിട്ട ശേഷം പിതാവിന്റെ കടുംകൈ; പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമം; നില ഗുരുതരം

Update: 2026-02-22 16:18 GMT

കൊല്ലം: ഭാര്യ സ്വർണ മോഷണക്കേസിൽ അറസ്റ്റിലായതിനെത്തുടർന്നുണ്ടായ മനോവിഷമത്തിൽ അഞ്ചലിൽ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. അഞ്ചൽ പടിഞ്ഞാറ്റിൻകര സ്വദേശി റഫീഖാണ് (35) വീടിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ റഫീഖിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് റഫീഖിന്റെ ഭാര്യ സബീനയെ സ്വർണ മോഷണക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു സ്വകാര്യ ബസിൽ വെച്ച് കുഞ്ഞിന്റെ സ്വർണ്ണക്കൊലുസ് മോഷ്ടിച്ച കുറ്റത്തിനാണ് സബീനയെ പോലീസ് പിടികൂടിയത്. നിലവിൽ സബീന റിമാൻഡിലാണ്. ഭാര്യ ജയിലിലായ ശേഷം മകനെ ഭാര്യവീട്ടിൽ കൊണ്ടുവിട്ട ശേഷമാണ് റഫീഖ് ഈ കടുംകൈ ചെയ്തത്.

Tags:    

Similar News