പിള്ളേര്..വായിച്ച് തന്നെ വളരണം!! വിദ്യാർഥികളെ ലൈബ്രറിയിലേക്ക് ആകർഷിക്കാൻ പുത്തൻ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്; വായനാശീലം കുറഞ്ഞ തലമുറയ്ക്ക് ഇനി പുതുവെളിച്ചം

Update: 2026-02-22 13:33 GMT

തിരുവനന്തപുരം: വിദ്യാർത്ഥികളിൽ കുറഞ്ഞുവരുന്ന വായനാശീലം തിരിച്ചുപിടിക്കുന്നതിനായി പുസ്തക വായനയ്ക്ക് 10 ഗ്രേസ് മാർക്ക് വരെ നൽകുന്ന കാര്യം സർക്കാർ സജീവമായി പരിഗണിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്കൂൾ ലൈബ്രറികളിലെ പുസ്തകങ്ങൾ കുട്ടികൾ വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് വിദ്യാർത്ഥികളെ വായനയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതിക്ക് രൂപം നൽകാൻ ആലോചിക്കുന്നത്. അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

വായനയിലൂടെ വിദ്യാർത്ഥികളെ ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ നീക്കം. പത്രം വായനയും പുസ്തക വായനയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുട്ടികളുടെ അക്കാദമിക് നിലവാരവും പൊതുവിജ്ഞാനവും വർദ്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വായനാശീലം വളർത്തുന്നതിലൂടെ വിദ്യാർത്ഥികളുടെ സമഗ്രമായ വികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതി അടുത്ത അധ്യയന വർഷം യാഥാർത്ഥ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News