കൊല്ലത്ത് യുവാക്കൾ തമ്മിൽ സംഘർഷം; 35കാരൻ മരിച്ചു; പ്രതികൾ ഒളിവിൽ; അന്വേഷണം ഊജ്ജിതമാക്കി പോലീസ്

Update: 2025-10-07 07:51 GMT

കൊല്ലം: പൊരീക്കലിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. ഇടവട്ടം സ്വദേശി ഗോകുൽനാഥ് (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ ഇടവട്ടം ജയന്തി നഗറിലായിരുന്നു സംഭവം. ജയന്തി നഗർ സ്വദേശിയായ അരുണും സഹോദരനും ചേർന്ന് ഗോകുൽനാഥിനെ മർദ്ദിച്ചതാണ് മരണകാരണം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.

മർദ്ദനമേറ്റ് അവശനിലയിലായ ഗോകുൽനാഥിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മരണകാരണം കൂടുതൽ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. അരുണും സഹോദരനും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സംഘർഷത്തിൽ ഉൾപ്പെട്ടവരെല്ലാം ലഹരി ഇടപാടുകളിൽ പങ്കുള്ളവരാണെന്നും പൊലീസ് വ്യക്തമാക്കി.  

Tags:    

Similar News