ഹമാസ്-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ അന്തിമ ചര്‍ച്ചകള്‍ക്കായി ഈജിപ്തിലേക്ക് തിരിച്ച ഖത്തര്‍ നയതന്ത്രജ്ഞര്‍ വാഹനാപകടത്തില്‍ മരിച്ചു; അപകടത്തില്‍ പെട്ടത് പ്രോട്ടോകോള്‍ ടീമിലുള്ളവര്‍
By : സ്വന്തം ലേഖകൻ
Update: 2025-10-12 07:24 GMT
കയ്റോ: ഗാസയില്‍ ഹമാസ്-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ അന്തിമ ചര്‍ച്ചകള്‍ക്കായി ഈജിപ്തിലേക്ക് തിരിച്ച ഖത്തര്‍ നയതന്ത്രജ്ഞര്‍ വാഹനാപകടത്തില്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഈജിപ്തിലെ ഷാം എല്‍-ഷെയ്ക്കിലേക്ക് പോകുന്നതിനിടെയാണ് അപകടം.
ഖത്തര്‍ പ്രോട്ടോക്കോള്‍ ടീമില്‍ നിന്നുള്ളവരായിരുന്നു നയതന്ത്രജ്ഞര്‍. ഗാസയില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന് അന്തിമരൂപം നല്‍കാനുള്ള ഉച്ചകോടിക്ക് മുന്നോടിയായുള്ള യാത്രയിലായിരുന്നു ഇവരെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.