ശബരിമല ശില്‍പപാളിയിലെ സ്വര്‍ണ മോഷണത്തില്‍ കോടതിയുടെ നിലപാട് തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മന്ത്രി വാസവന്‍; എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെയെന്നും കള്ളന്മാരെ ജയിലിലാക്കണമെന്നും ദേവസ്വം മന്ത്രി

Update: 2025-10-12 07:49 GMT

തിരുവനന്തപുരം: ശബരിമല ശില്‍പപാളിയിലെ സ്വര്‍ണമോഷണത്തില്‍ കോടതിയുടെ നിലപാട് തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മന്ത്രി വി എന്‍ വാസവന്‍. എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെയെന്നും കള്ളന്മാരെ ജയിലിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

എസ്‌ഐടി അന്വേഷണത്തിന് ശേഷം ആരാണ് പ്രതി എന്ന് കണ്ടെത്തട്ടെ. ആര് പ്രതിയായാലും അവര്‍ക്കെതിരെ നടപടി ഉറപ്പാണ്. ഈ കേസില്‍ ഒന്നും ഒളിക്കാനില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഒന്നാം പ്രതി. അതിനുള്ള തെളിവുകളും കിട്ടി വരികയാണ്. ബാക്കി അന്വേഷണത്തില്‍ തെളിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക അന്വേഷണ സംഘം ഇന്ന് ചെന്നൈയിലെത്തി പരിശോധന നടത്തി. ഉണ്ണികൃഷ്ണന്‍ പോറ്റി പാളികളിലെ സ്വര്‍ണം നീക്കാന്‍ കൊണ്ടുപോയ സ്മാര്‍ട്ട് ക്രിയേഷന്‍സിലായിരുന്നു പരിശോധന. പോറ്റി എത്തിച്ച പാളികളില്‍നിന്ന് സ്വര്‍ണം നീക്കിയെന്നാണ് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയുടെ മൊഴി. ഇതിനെ തുടര്‍ന്നാണ് അന്വേഷണം ചെന്നൈയിലേക്ക് വ്യാപിപ്പിച്ചത്.

Similar News