കാര്‍ പെരിന്തല്‍മണ്ണയില്‍ എത്തിയപ്പോള്‍ കാര്‍ ബോണറ്റില്‍ നിന്ന് അസാധരണ ശബ്ദം; നോക്കിയപ്പോള്‍ പൂച്ച; എഞ്ചിന്‍ ഭാഗത്ത് ഞെരിങ്ങിക്കൂടിയ ഇരുന്ന പൂച്ചയെ ഒടുവില്‍ സുരക്ഷിതമായി പുറത്ത് എടുത്തു

Update: 2025-10-12 06:12 GMT

മലപ്പുറം: ഒറ്റപ്പാലത്തില്‍ നിന്നു നിലമ്പൂരിലേക്കു പോയ കാറില്‍ ഒരു അപ്രതീക്ഷിത യാത്രക്കാരന്‍ പൂച്ച! എഞ്ചിന്റെ ചൂടിനെയും വാഹനത്തിന്റെ ശബ്ദത്തെയും അവഗണിച്ച് ബോണറ്റിനുള്ളില്‍ ഒളിച്ച് കിലോമീറ്ററുകളോളം സഞ്ചരിച്ച പൂച്ചയെ ഒടുവില്‍ പെരിന്തല്‍മണ്ണയില്‍ സുരക്ഷിതമായി പുറത്തെടുത്തു.

ഒറ്റപ്പാലം സ്വദേശികളായ അഭിരാം, ആഷിഖ്, രാജീവ് എന്നിവര്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. കാര്‍ പെരിന്തല്‍മണ്ണയില്‍ എത്തിയപ്പോള്‍ മാത്രമാണ് ബോണറ്റില്‍ നിന്ന് അസാധാരണമായ ശബ്ദം കേട്ടത്. സംശയത്തോടെ വാഹനം പാര്‍ക്ക് ചെയ്ത് പരിശോധിച്ചപ്പോഴാണ് പൂച്ച കുടുങ്ങിക്കിടക്കുന്നത് മനസ്സിലായത്.

യാത്രക്കാര്‍ ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചതോടെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. എഞ്ചിനിനുള്ളില്‍ കുടുങ്ങിയ പൂച്ചയെ അതീവ ശ്രദ്ധയോടെ പുറത്തെടുത്തു. പൂച്ചയ്ക്ക് യാതൊരു പരിക്കുമില്ലായിരുന്നു. അനാവശ്യമായ അപകടം ഒന്നും സംഭവിക്കാതെ ജീവന്‍ രക്ഷിക്കാനായതില്‍ യാത്രക്കാരും രക്ഷാപ്രവര്‍ത്തകരും ആശ്വാസം പ്രകടിപ്പിച്ചു. എവിടെ നിന്നാണ് പൂച്ച കാറിനുള്ളില്‍ കയറിയതെന്നത് ഇപ്പോഴും വ്യക്തമല്ല.

Tags:    

Similar News