മീന്‍ പിടിത്തത്തിന്റെ മറവില്‍ ഹൈബ്രിഡ് കഞ്ചാവും മാരകായുധങ്ങളും പിടികൂടിയ കേസ്; രണ്ടാം പ്രതിയും അറസ്റ്റില്‍

Update: 2026-03-15 07:45 GMT

തൃശൂര്‍: നാട്ടികയില്‍ മീന്‍ പിടിത്തത്തിന്റെ മറവില്‍ 6.650 കിലോ ഗ്രാം ഹൈബ്രിഡ് കഞ്ചാവും മാരകായുധങ്ങളും പിടികൂടിയ കേസില്‍ രണ്ടാം പ്രതിയും പിടിയിൽ.

കഞ്ചാവ് എത്തിച്ച് നല്‍കിയ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും സ്റ്റേഷന്‍ റൗഡിയുമായ വലപ്പാട് പണിക്കവീട്ടില്‍ മുഹമ്മദ് ഷെജി (30) യാണ് അറസ്റ്റിലായത്.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News