മിണ്ടാതെ പോയ കാൽനട യാത്രക്കാരനെയും ഇടിച്ചുതെറിപ്പിച്ച് വണ്ടി മറിഞ്ഞു; കാഞ്ഞങ്ങാട് ബൈക്ക് അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം; ഞെട്ടൽ മാറാതെ പ്രദേശം

Update: 2026-03-15 04:15 GMT

കാസര്‍കോട് : കാഞ്ഞങ്ങാട് മഡിയൻ ജംക്ഷനിൽ ബൈക്ക് അപകടത്തിൽ രണ്ട് മരണം. ബൈക്ക് കാൽനട യാത്രക്കാരനെ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കാൽനട യാത്രക്കാരനായ വാണിയമ്പാറ സ്വദേശി അബ്ദുൽ മജീദ് (56), ബൈക്ക് ഓടിച്ച മീനാപ്പീസ് സ്വദേശി നാഫിഖ് (16) എന്നിവരാണ് മരിച്ചത്.

ബൈക്ക് യാത്രക്കാരനായ ഹൊസ്ദുർഗ് കടപ്പുറം സ്വദേശി ശൈഖ് മുഹമ്മദ് (17) നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Tags:    

Similar News