തിരുവനന്തപുരത്ത് മയിലിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ അതിഥി തൊഴിലാളി പിടിയില്‍

Update: 2026-03-14 16:12 GMT

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് മയിലിനെ കല്ലെറിഞ്ഞു കൊന്ന കേസില്‍ പ്രതി പിടിയില്‍. അതിഥി തൊഴിലാളിയാണ് പിടിയിലായത്. ഹോട്ടല്‍ തൊഴിലാളിയായ നേപ്പാള്‍ സ്വദേശി സുനില്‍ കര്‍ക്കിയാണ് വനംവകുപ്പിന്റെ പിടിയിലായത്. കിഴക്കേല പൊയ്പ്പാറ ചാമുണ്ഡി ക്ഷേത്രത്തിന് സമീപത്തിരുന്ന മയിലിനെയാണ് ഇയാള്‍ കല്ലെറിഞ്ഞ് കൊന്നത്. മയിലിനെ കൊല്ലുന്നത് നാട്ടുകാര്‍ കണ്ടതോടെ ഇയാള്‍ അവിടെ നിന്ന് കടന്നു കളയുകയായിരുന്നു. 1972 ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരം ആണ് കേസ്. പാലോട് ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.

Similar News