രണ്ട് കിലോയിലേറെ സ്വര്‍ണം; ഒന്‍പത് കിലോയിലേറെ വെള്ളി; പണമായി ലഭിച്ചത് അഞ്ച് കോടിയിലേറെ രൂപ; ഗുരുവായൂരില്‍ ഈ മാസം 16 വരെയുള്ള ഭണ്ഡാര വരവ് കോടികള്‍

ഗുരുവായൂരില്‍ ഈ മാസം 16 വരെയുള്ള ഭണ്ഡാര വരവ് കോടികള്‍

Update: 2025-10-17 03:46 GMT

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ 16 വരെയുള്ള ഭണ്ഡാരം വരവ് കോടികള്‍. സ്വര്‍ണവും വെള്ളിയും പണവുമായി ഈ മാസം പകുതി വരെകോടികളുടെ നടവരവാണ് ഉണ്ടായത്. 5,92,22,035 രൂപയാണ് പണമായി ലഭിച്ചത്. രണ്ട് കിലോയിലേറെ സ്വര്‍ണവും (2 കിലോ 580 ഗ്രാം 200 മില്ലിഗ്രാം) 9 കിലോഗ്രാമിലേറെ വെള്ളിയും ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 2000 രൂപയുടെയും 1000 രൂപയുടെയും 5 വീതവും അഞ്ഞൂറിന്റെ 21ഉം കറന്‍സി ലഭിച്ചു.

കിഴക്കേനട എസ്ബിഐ ഇ-ഭണ്ഡാരം വഴി 3, 02,313 രൂപയും കിഴക്കേ നട പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ-ഭണ്ഡാരം വഴി 11,620 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ-ഭണ്ഡാരം വഴി 96,594 രൂപയും ഇന്ത്യന്‍ ബാങ്ക് ഇ-ഭണ്ഡാരം വഴി 24,216 രൂപയും ഐസിഐസിഐ ഇ-ഭണ്ഡാരം വഴി 50,666 രൂപയും ധനലക്ഷ്മി ബാങ്ക് ഇ-ഭണ്ഡാരം വഴി 1,50,464 രൂപയും ലഭിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല.

Tags:    

Similar News