മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ എല്ലാ സ്പില്‍വേ ഷട്ടറുകളും അടച്ചു; ഈ വര്‍ഷം ഷട്ടറുകള്‍ തുറന്നത് രണ്ടു തവണ
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ എല്ലാ സ്പില്‍വേ ഷട്ടറുകളും അടച്ചു
By : സ്വന്തം ലേഖകൻ
Update: 2025-10-27 02:45 GMT
കുമളി: കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ തുറന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയിലെ എല്ലാ ഷട്ടറുകളും അടച്ചു. റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് 138 അടി വരെ തമിഴ്നാടിന് സംഭരിക്കാം. 137.75 അടിയിലേക്ക് എത്തിയതോടെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അവസാനത്തെ ഷട്ടറും അടച്ചത്. കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് 138 അടിക്കുമുകളിലേക്ക് എത്തിയതോടെ ഒക്ടോബര്‍ 18-ന് 13 സ്പില്‍വേ ഷട്ടറുകളും ഉയര്‍ത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കുകയായിരുന്നു. ഈ വര്‍ഷം രണ്ടാം തവണയാണ് അണക്കെട്ട് ഷട്ടറുകള്‍ തുറക്കുന്നത്.