കെഎസ്ആര്‍ടിസി ബസ്സില്‍ കാറിടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി മരിച്ചു

അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി മരിച്ചു

Update: 2026-03-12 00:24 GMT

വയനാട്: കെഎസ്ആര്‍ടിസി ബസ്സില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി മരിച്ചു. തിങ്കളാഴ്ച പനമരം കൂളിവയലില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ കാറിടിച്ചാണ് അപകടം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബംഗാള്‍ ഉത്തര്‍ദിനാജ്പുര്‍ സ്വദേശികളായ അജിജുര്‍ റഹ്‌മാന്റെയും സാംനൂറിന്റെയും മകന്‍ മുഹമ്മദ് യാസീന്‍ (24) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ പരുക്കേറ്റ മൂന്നു പേരും മരിച്ചു.

അപകടത്തില്‍ കോഴിക്കോട് കോടഞ്ചേരി സ്വദേശി രഞ്ജു മാത്യു (38), ബംഗാള്‍ സ്വദേശി അബ്ദുള്‍ അന്‍സാരി (28) എന്നിവര്‍ അപകടം നടന്ന ദിവസം തന്നെ മരിച്ചിരുന്നു. തലയ്ക്കു സാരമായി പരുക്കേറ്റ യാസീനെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയവെ ബുധനാഴ്ച മരണത്തിന് കീഴടങ്ങി.

അഞ്ചുകുന്ന് ഭാഗത്ത് വീട് നിര്‍മാണത്തിനായി എത്തിയതായിരുന്നു കോടഞ്ചേരി എവര്‍ഗ്രീന്‍ കണ്‍സ്ട്രക്ഷന്‍സ് ഉടമയായ രഞ്ജുവും ജീവനക്കാരായ ഇതര സംസ്ഥാന തൊഴിലാളികളും. രഞ്ജുവിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ 11-ന് വേളംകോട് സെയ്ന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലാണ് സംസ്‌കരിച്ചത്.

Tags:    

Similar News