അയ്യായിരം ഈര്‍ക്കിലികൊണ്ട് ഗുരുവായൂര്‍ ക്ഷേത്രം; ഭക്തര്‍ക്ക് കൗതുക കാഴ്ചയായി ഭക്തന്റെ കാണിക്ക
അയ്യായിരം ഈര്‍ക്കിലികൊണ്ട് ഗുരുവായൂര്‍ ക്ഷേത്രം
ഗുരുവായൂര്‍: അയ്യായിരം ഈര്‍ക്കിലി ഉപയോഗിച്ച് ഗുരുവായൂര്‍ ക്ഷേത്രം നിര്‍മിച്ച് ഭക്തന്‍. കോട്ടപ്പടി സ്വദേശി മാറോക്കി ബിജുവാണ് ക്ഷേത്രമാതൃക തയ്യാറാക്കി ഗുരുവായൂരമ്പലത്തില്‍ സമര്‍പ്പിച്ചത്. ക്ഷേത്രദര്‍ശനത്തിന് എത്തിയ ഭക്തര്‍ക്ക് ഇത് കൗതുകക്കാഴ്ചയായി. ഞായറാഴ്ച വൈകീട്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച ഇത് ഭക്തര്‍ക്ക് കാണാനായി ക്ഷേത്രനടയില്‍ പ്രദര്‍ശിപ്പിച്ചു.
കിഴക്കേ ദീപസ്തംഭവും ക്ഷേത്രമതില്‍ക്കെട്ടും ഗോപുരവും ചുറ്റമ്പലവും കൊടിമരവുമൊക്കെ ആയി മനോഹരമായാണ് ക്ഷേത്രം ഈര്‍ക്കിലിയില്‍ നിര്‍മിച്ചിരിക്കുന്നത്. ക്ഷേത്രനടയില്‍ എന്‍.കെ. അക്ബര്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്‍ ഏറ്റുവാങ്ങി.
ദേവസ്വം ഭരണസമിതിയംഗം സി. മനോജ്, ക്ഷേത്രം മാനേജര്‍ ലെയ്ജുമോള്‍ എന്നിവര്‍ പങ്കെടുത്തു. അതിനുശേഷം ക്ഷേത്രം മതില്‍ക്കെട്ടിനു പുറത്തുവെച്ചു. ആറടി നീളവും നാലടി വീതിയുമുള്ള ക്ഷേത്രത്തിന് രണ്ടരയടി ഉയരമുണ്ട്.