ജാതീയമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച് കേരള സര്‍വകലാശാലയിലെ ഡീനിനെതിരെ ഗവേഷക വിദ്യാര്‍ഥി വിപിന്‍ വിജയന്റെ പരാതി; സംസ്‌കൃത പി എച്ച് ഡി വിവാദം പുതിയ തലത്തില്‍

Update: 2025-11-07 08:16 GMT

തിരുവനന്തപുരം: ജാതീയമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച് കേരള സര്‍വകലാശാലയിലെ ഡീനിനെതിരെ ഗവേഷക വിദ്യാര്‍ഥി വിപിന്‍ വിജയന്‍ പരാതി നല്‍കി. കേരള സര്‍വകലാശാല ഡീന്‍ കൂടിയായ സംസ്‌കൃതം മേധാവി ഡോ. സി എന്‍ വിജയകുമാരിക്കെതിരെ കഴക്കൂട്ടം എസ്പിക്കാണ് പരാതി നല്‍കിയത്.

'നിനക്ക് പിഎച്ച്ഡി കിട്ടുന്നത് പോയിട്ട്, സംസ്‌കൃതത്തിലെ ഒരു വാക്ക് ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ല. ദേവഭാഷയെ മലിനമാക്കി' എന്നാണ് അധ്യാപിക സി എന്‍ വിജയകുമാരി കാര്യവട്ടം ക്യാമ്പസിലെ ഗവേഷണ വിദ്യാര്‍ഥി വിപിന്‍ വിജയനോട് പറഞ്ഞത്. വി സി യെ സ്വാധീനിച്ച് പിഎച്ച്ഡി തടയുകയും ചെയ്തു. വിപിന്‍ നല്‍കിയ പരാതിയിന്മേല്‍ നടപടിയെടുക്കാന്‍ വി സി മോഹന്‍ കുന്നുമ്മല്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും ആരോപിക്കുന്നു.

ഓപ്പണ്‍ ഡിസ്‌കഷിനില്‍ വിപിന്‍ വിജയന്റെ റിപ്പോര്‍ട്ട് അംഗീകരിച്ച് സമിതി ചെയര്‍മാന്‍ അനില്‍ പ്രതാപ് ഗിരി പിഎച്ച്ഡിക്ക് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, വിജയകുമാരി ശുപാര്‍ശയെ എതിര്‍ത്ത് പുതിയ ചോദ്യങ്ങളുന്നയിച്ചു. രണ്ടുതവണ പക്ഷാഘാതം വന്ന വിദ്യാര്‍ഥി എന്ന പരിഗണന പോലും നല്‍കാതെ ബുദ്ധിമുട്ടിച്ചു. ഒടുവില്‍, ബിരുദം നിഷേധിച്ച് കുന്നുമ്മലിന് റിപ്പോര്‍ട്ട് നല്കിയെന്നാണഅ ആരോപണം.

Similar News