കവര്‍ച്ച കേസിലെ പ്രതി പൊലീസ് ജീപ്പില്‍ നിന്നും ചാടിപ്പോയി
By : സ്വന്തം ലേഖകൻ
Update: 2025-11-07 16:05 GMT
കോഴിക്കോട്: കവര്‍ച്ച കേസ് പ്രതി പൊലീസ് ജീപ്പില്‍ നിന്നും ചാടിപ്പോയി. വ്യവസായിയെ ആക്രമിച്ച് വാഹനം കവര്‍ച്ച ചെയ്ത കേസിലെ പ്രതിയായ സുഹാസ് ആണ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. സുല്‍ത്താന്‍ ബത്തേരി പൊലീസ് തൃശ്ശൂരില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് വെച്ചാണ് ഇയാള്‍ പൊലീസ് വാഹനത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.