മകന്റെ ആത്മഹത്യയില്‍ കടുത്ത മാനസിക ബുദ്ധിമുട്ടില്‍ കഴിഞ്ഞ അമ്മ; ആനന്ദ് കെ തമ്പിയുടെ അമ്മ ശാന്തമ്മ വിടവാങ്ങി

Update: 2025-12-07 09:38 GMT

തിരുവനന്തപുരം: തിരുമലയില്‍ ആത്മഹത്യ ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പിയുടെ അമ്മ കെ ശാന്തമ്മ അന്തരിച്ചു. ആനന്ദിന്റെ ആത്മഹത്യയില്‍ കടുത്ത മാനസിക ബുദ്ധിമുട്ടില്‍ കഴിയുകയായിരുന്നു ശാന്തമ്മ. കടുത്ത പനിമൂലം പാങ്ങോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

മരണത്തില്‍ അനുശോചനമറിയിച്ച് മന്ത്രി വി ശിവന്‍കുട്ടി തിരുമലയിലെ ആനന്ദിന്റെ വീട്ടിലെത്തിയിരുന്നു. ആനന്ദിന്റെ അച്ഛന്‍ കേശവന്‍ തമ്പിയോടും മന്ത്രി സംസാരിച്ചു. സിപിഎം ജില്ലാ സെക്രട്ടറി വി ജോയിയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. തനിക്ക് പകരം തൃക്കണ്ണാപുരം വാര്‍ഡില്‍ ബിജെപി- ആര്‍എസ്എസ് പ്രാദേശിക നേതൃത്വം മണ്ണ് മാഫിയക്കാരനെ സ്ഥാനാര്‍ഥിയാക്കിയെന്ന ആത്മഹത്യക്കുറിപ്പ് സുഹൃത്തുക്കള്‍ക്ക് അയച്ച ശേഷമാണ് ആനന്ദ് ജീവനൊടുക്കിയത്.

പ്രാദേശിക നേതാക്കളുടെ പേര് പരാമര്‍ശിച്ച് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ആത്മഹത്യ കുറിപ്പ്. വാട്‌സാപ്പ് സന്ദേശം കിട്ടിയ ചില സുഹൃത്തുക്കളാണ് തൃക്കണ്ണാപുരത്തെ വീടിന് പിന്നിലെ ഷെഡില്‍ ആനന്ദിനെ തൂങ്ങിമരിക്കാന്‍ ശ്രമിച്ച നിലയില്‍ ക കെ ശാന്തമ്മ, ആനന്ദ് കെ തമ്പിണ്ടെത്തിയത്.തുടര്‍ന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

Similar News