മന്ത്രവാദ ചികിത്സയുടെ പേരില്‍ 50 ലക്ഷം രൂപ തട്ടി; ചേര്‍പ്പുളശ്ശേരി മുന്നൂര്‍ക്കോട് ആശാരിത്തൊട്ടി അലിമുഹമ്മദ് അറസ്റ്റില്‍

Update: 2025-12-07 10:06 GMT

തൊടുപുഴ: മന്ത്രവാദ ചികിത്സയുടെ പേരില്‍ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പാലക്കാട് ചേര്‍പ്പുളശ്ശേരി മുന്നൂര്‍ക്കോട് ആശാരിത്തൊട്ടി അലിമുഹമ്മദ് (56) പിടിയിലായി.പ്രതിയെ റിമാന്‍ഡുചെയ്തു.

തൊടുപുഴ സ്വദേശി ഹമീദ് നല്‍കിയ സ്വകാര്യ അന്യായത്തില്‍ കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് തൊടുപുഴ പൊലീസ് അറസ്റ്റുചെയ്തത്. ഹമീദിന്റെ പേരില്‍ തൊടുപുഴയിലുണ്ടായിരുന്ന വീടും സ്ഥലവും 50 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ പ്രതി പ്രേരിപ്പിച്ചു. പിന്നീട് പ്രതി, ആ പണം പലപ്പോഴായി കൈക്കലാക്കിയെന്നാണ് പരാതി.

മന്ത്രവാദ ചികിത്സ നടത്തിയിരുന്ന അലിമുഹമ്മദ് ഇടയ്ക്കിടെ തൊടുപുഴയില്‍ വന്നിരുന്നു. കൂടുതല്‍പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

Tags:    

Similar News