സൂപ്പര്‍ലീഗ് കേരള രണ്ടാം സീസണ്‍: ആദ്യ സെമിഫൈനല്‍ മത്സരം മാറ്റി വച്ചു; സുരക്ഷാ കാരണങ്ങളാല്‍ തീരുമാനം

Update: 2025-12-07 10:45 GMT

തൃശ്ശൂര്‍: തൃശ്ശൂരില്‍ ഞായറാഴ്ച വൈകീട്ട് 7.30-ന് നടക്കാനിരുന്ന സൂപ്പര്‍ലീഗ് കേരള രണ്ടാം സീസണിന്റെ ആദ്യ സെമിഫൈനല്‍ മത്സരം മാറ്റിവെച്ചു. തൃശ്ശൂര്‍ മാജിക് എഫ്‌സിയും മലപ്പുറം എഫ്‌സിയും തമ്മിലുള്ള സെമി ഫൈനലാണ് സുരക്ഷാകാരണം ചൂണ്ടിക്കാട്ടി തൃശ്ശൂര്‍ പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് നല്‍കിയ പ്രത്യേക നിര്‍ദ്ദേശപ്രകാരം മാറ്റിവെച്ചത്. ഇതോടൊപ്പം പത്താംതീയതി കോഴിക്കോട് നടക്കാനിരിക്കുന്ന കാലിക്കറ്റ് എഫ്‌സിയും കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും തമ്മിലുള്ള മത്സരവും മാറ്റി.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലെത്തിയതിനാലാണ് ഇത്. മത്സരം മാറ്റിവയ്ക്കണമെന്ന് സംഘാടകര്‍ക്കും രണ്ട് ടീമുകള്‍ക്കും കമ്മിഷണര്‍ നോട്ടീസ് നല്‍കുകയായിരുന്നു. വോട്ടെണ്ണലിന് ശേഷം അനുയോജ്യമായൊരു ദിവസം മത്സരം നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പുതുക്കിയ മത്സരതീയതികള്‍ പിന്നീട് അറിയിക്കുമെന്ന് സൂപ്പര്‍ലീഗ് കേരള അധികൃതര്‍ അറിയിച്ചു.

Similar News