'ബസ്റ്റോപ്പില്‍ നിന്ന കോളേജ് യുവതിയെ ഒളിഞ്ഞുനിന്നു കല്ലെറിഞ്ഞു പൂവാലന്‍; നെറ്റിയിലും ഹൃദയത്തിലും മുറിവേറ്റ അവള്‍ കോടതിയിലേക്കോടി; കോടതി കല്ലിനെ ശിക്ഷിച്ചു'; പരോക്ഷ വിമര്‍ശനവുമായി 'ആധിജീവിതം' കവിത പങ്കുവച്ച് കവി കുരീപ്പുഴ ശ്രീകുമാര്‍

Update: 2025-12-10 11:36 GMT

തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ കോടതി വിധിയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കവി കുരീപ്പുഴ ശ്രീകുമാര്‍. ആധിജീവിതം എന്ന തന്റെ കവിത ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു കൊണ്ടാണ് വിമര്‍ശനം. 'ബസ്റ്റോപ്പില്‍ നിന്ന കോളേജ് യുവതിയെ ഒളിഞ്ഞുനിന്നു കല്ലെറിഞ്ഞു പൂവാലന്‍, നെറ്റിയിലും ഹൃദയത്തിലും മുറിവേറ്റ അവള്‍ കോടതിയിലേക്കോടി, കോടതി കല്ലിനെ ശിക്ഷിച്ചു' എന്നാണ് ഹൈക്കു കവതിയില്‍ പരിഹസിക്കുന്നത്.

ആധിജീവിതം എന്ന തലക്കെട്ടോടു കൂടിയ കവിതയില്‍ ബസ്റ്റോപ്പില്‍ വച്ച് യുവതിയെ കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ചതിനു കല്ലിനെ ശിക്ഷിക്കുന്നതായാണ് കവി പറയുന്നത്. ദിലീപിനെ വെറുതെ വിട്ട കോടതി നടപടിയെയാണ് പ്രതീകാത്മകമായി കവി ഇതിലൂടെ വിമര്‍ശിക്കുന്നതെന്ന് സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചയില്‍ പറയുന്നു. കല്ലെറിഞ്ഞത് പൂവാലനാണെങ്കിലും കല്ലിനെ മാത്രം ശിക്ഷിക്കുന്നത് പോലെ അര്‍ത്ഥശൂന്യമാണ് ദിലീപിനെ വെറുതെ വിട്ട കോടതി നടപടി എന്നാണ് കവി പറയുന്നത്. നിരവധി പേരാണ് കവിതയെ പ്രശംസിച്ച് കമന്റുകളുമായി എത്തുന്നത്.

ആധിജീവിതം

ബസ്റ്റോപ്പില്‍ നിന്ന കോളേജ് യുവതിയെ

ഒളിഞ്ഞുനിന്നു കല്ലെറിഞ്ഞു പൂവാലന്‍

നെറ്റിയിലും ഹൃദയത്തിലും

മുറിവേറ്റ അവള്‍ കോടതിയിലേക്കോടി

കോടതി കല്ലിനെ ശിക്ഷിച്ചു.

Similar News