നിറഞ്ഞ ചിരിയുമായി ജന്മദിന ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ഒടുവിൽ ചക്ക പറിക്കുന്നതിനിടെ ജീവനെടുത്ത് അപകടം; കണ്ണൂരിൽ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; വേദനയോടെ ഉറ്റവർ

Update: 2025-12-10 12:29 GMT

കണ്ണൂർ: കൂത്തുപറമ്പിനടുത്ത നീർവ്വേലിയിൽ ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരി വാടിയിൽ പീടിക പുറേരി സ്വദേശി അമൽ പ്രമോദ് (27) ആണ് മരിച്ചത്.

ബെംഗളൂരുവിൽ ജോലി ചെയ്യുന്ന അമൽ, പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി അച്ഛന്റെ സഹോദരിയുടെ നീർവ്വേലിയിലെ വീട്ടിൽ എത്തിയതായിരുന്നു. ഇരുമ്പ് തോട്ടി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെ തോട്ടി തെന്നിമാറി സമീപത്തെ വൈദ്യുതി ലൈനിൽ തട്ടിയതാണ് അപകടത്തിന് കാരണം.

വൈദ്യുതാഘാതമേറ്റ അമലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിറന്നാൾ ആഘോഷത്തിനെത്തിയ യുവാവ് അപകടത്തിൽ മരിച്ചത് ബന്ധുക്കൾക്കും നാട്ടുകാർക്കും വലിയ വേദനയായി.

Tags:    

Similar News