വിരണ്ടോടിയ പോത്ത് നാല് പേരെ കുത്തി; പോത്തിനെ പിടിച്ചുകെട്ടി ഫയര്‍ഫോഴ്സ്
By : സ്വന്തം ലേഖകൻ
Update: 2025-12-10 09:12 GMT
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്ത് നാല് പേരെ കുത്തി. പരിക്കേറ്റവരില്‍ ഒരാള്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ്. പോത്തിനെ താല്‍ക്കാലികമായി പിടിച്ചുകെട്ടി. കഴുത്തില്‍ കിടന്ന കയര്‍ ഉപയോഗിച്ചാണ് ഫയര്‍ഫോഴ്സ് പോത്തിനെ പിടിച്ചു കെട്ടിയത്. വലിയവടം ഉപയോഗിച്ച് പിന്നീട് കെട്ടുമെന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.