ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞടുപ്പിലും സുരേഷ് ഗോപി രണ്ടിടത്ത് വോട്ട് ചെയ്തത് എങ്ങനെ? കമ്മീഷന്‍ മറുപടി പറയണമെന്ന് സുനില്‍ കുമാര്‍

Update: 2025-12-10 05:23 GMT

തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞടുപ്പിലും സുരേഷ് ഗോപി രണ്ടിടത്ത് വോട്ട് ചെയ്തത് എങ്ങനെയെന്ന് സിപിഐ നേതാവ് വി.എസ്. സുനില്‍ കുമാര്‍. എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്നും ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി നല്‍കണമെന്നും വി.എസ്.സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും തൃശൂര്‍ കോര്‍പ്പറേഷനിലെ നെട്ടിശ്ശേരിയില്‍ സ്ഥിരതാമസക്കാരാണെന്ന് പറഞ്ഞാണ് വോട്ട് ചേര്‍ത്തതും ചെയ്തതും. ഇപ്പോള്‍ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അദ്ദേഹവും കുടുംബവും വോട്ട് ചെയ്തത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലും. ഇത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് സുനില്‍ കുമാര്‍ ചോദിച്ചു. ഇതിന് തിരഞ്ഞെടുപ്പ് കമ്മിഷനും സുരേഷ് ഗോപിയും മറുപടി പറയണമെന്നും സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു.

Similar News