ഹൃദയാഘാതം; ആശുപത്രിയിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു; വിടവാങ്ങിയത് മലപ്പുറം സ്വദേശി ഷാഹുൽ
By : സ്വന്തം ലേഖകൻ
Update: 2026-01-11 08:30 GMT
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. മലപ്പുറം പരപ്പനങ്ങാടി അരിയല്ലൂർ സ്വദേശിയും ദനൂബ് സൂപ്പർ മാർക്കറ്റിൽ ഡ്രൈവറുമായിരുന്ന ഷാഹുൽ ഹമീദ് ചോണാരി (56) ആണ് മരിച്ചത്.
ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ജിദാനി ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച രാവിലെ എട്ടോടെയായിരുന്നു മരണം സംഭവിച്ചത്.