2026 ലെ തിക്കുറിശ്ശി ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; എക്കോ മികച്ച ചിത്രം; ജോജു ജോര്‍ജ് മികച്ച നടനും ലിജോ മോള്‍ മികച്ച നടിയും
2026 ലെ തിക്കുറിശ്ശി ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: പത്മശ്രീ തിക്കുറിശ്ശി സുകുമാരന്‍ നായരുടെ സ്മരണാര്‍ത്ഥം നല്‍കുന്ന ഈ വര്‍ഷത്തെ തിക്കുറിശ്ശി ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ബാലചന്ദ്രമേനോന്‍, ഗോകുലം ഗോപാലന്‍, എം.ജി. ശ്രീകുമാര്‍, സോഹന്‍ റോയ് എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും.
പ്രധാന പുരസ്‌കാരങ്ങള്‍:
മികച്ച ചിത്രം: എക്കോ
മികച്ച നടന്‍: ജോജു ജോര്‍ജ് (ചിത്രം: നാരായണീന്റെ മൂന്ന് ആണ്‍മക്കള്‍)
മികച്ച നടി: ലിജോ മോള്‍ (ചിത്രം: പൊന്മാന്‍)
മികച്ച സംവിധായകന്‍: അരുണ്‍ ബോസ് (ചിത്രം: മിണ്ടിയും പറഞ്ഞും)
മികച്ച തിരക്കഥ: ബാഹുല്‍ രമേഷ് (ചിത്രം: എക്കോ)
മികച്ച ഛായാഗ്രഹണം: നിമിഷ് രവി (ചിത്രം: ലോക ചാപ്റ്റര്‍ 1 ചന്ദ്ര)
ജനപ്രിയ പുരസ്‌കാരങ്ങള്‍:
ജനപ്രിയ സിനിമ: രേഖാചിത്രം
ജനപ്രിയ നടന്‍: നിവിന്‍ പോളി (ചിത്രം: സര്‍വ്വം മായ)
ജനപ്രിയ നടി: റിയാ ഷിബു (ചിത്രം: സര്‍വ്വം മായ)
ജനപ്രിയ സംവിധായകന്‍: അഖില്‍ സത്യന്‍ (ചിത്രം: സര്‍വ്വം മായ)
സംഗീതം:
മികച്ച ഗാനരചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി (ചിത്രം: നരിവേട്ട)
മികച്ച സംഗീത സംവിധായകന്‍: ജേക്‌സ് ബിജോയ് (ചിത്രം: തുടരും)
മികച്ച ഗായകന്‍: ജോബ് കുര്യന്‍ (ചിത്രം: എമ്പുരാന്‍)
മികച്ച ഗായിക: മഞ്ജരി (ചിത്രം: ഈ വലയം)
മികച്ച പശ്ചാത്തല സംഗീതം: മുജീബ് മജീദ് (ചിത്രങ്ങള്‍: കളങ്കാവല്‍, രേഖാചിത്രം)
മറ്റ് പുരസ്‌കാരങ്ങള്‍:
മികച്ച സ്വഭാവ നടന്‍: വിനീത് (എക്കോ)
മികച്ച സ്വഭാവനടി: സരിന്‍ ഷിഹാബ് (രേഖാചിത്രം)
മികച്ച സഹനടന്‍: സജിന്‍ ഗോപു (പൊന്മാന്‍)
മികച്ച സഹനടി: മഞ്ജു പിള്ള (പ്രിന്‍സ് & ഫാമിലി)
സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം: ബിയന മോമിന്‍ (എക്കോ)
ബേബി മാത്യു സോമതീരം (ചെയര്‍മാന്‍), ബാലു കിരിയത്ത്, ടി.പി. ശാസ്തമംഗലം, രാജന്‍ വി പൊഴിയൂര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണ്ണയിച്ചത്. ഏപ്രില്‍ 4-ന് പുനലൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
