പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2026-03-10 14:55 GMT
തൃശൂര്‍: പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. താന്ന്യം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി വലിയകത്ത് ബാദുഷയുടെ മകള്‍ ബാദിറ (17) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തൊട്ടുപുറകിലായി വന്നിരുന്നവര്‍ ഇത് കണ്ട് ഓടിയെത്തി കുട്ടിയെ കിടത്തി വെള്ളം നല്കി. ഇതിനിടെ കുട്ടിയുടെ ഉമ്മ വീട്ടില്‍ നിന്ന് ഓടിയെത്തിയിരുന്നു. ഉടന്‍ തന്നെ 108 ആംബുലന്‍സില്‍ പഴുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.