കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദമ്പതികളും കയത്തിൽപ്പെട്ടു; പുഴയിൽ മുങ്ങി ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

Update: 2026-04-11 15:07 GMT

കോഴിക്കോട്: പുളിയാവ് അരീക്കുണ്ടിൽ പുഴയിൽ മുങ്ങി ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. പുളിയാവ് അരീക്കുണ്ട് സ്വദേശി അൻസാർ, ഭാര്യ സുഹദ മറിയം, അൻസാറിന്റെ സഹോദരപുത്രി കെൻസാ മറിയം എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം.

തുണി അലക്കാൻ വേണ്ടിയാണ് ഇവർ പുഴക്കരയിൽ എത്തിയത്. ഇതിനിടെ ഇതിനിടെ കുട്ടി കയത്തിൽപെട്ടു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അൻസാറും ഭാര്യയും മുങ്ങുകയായിരുന്നു. കുട്ടി പുഴയിലേക്കിറങ്ങിയ സമയത്ത് കയത്തിൽപെട്ടു പോകുകയായിരുന്നു.

ഇവരുടെ മൃതദേഹം നാദാപുരം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പിന്നീട് വിദഗ്ധ സംഘമെത്തിയാണ് മൂന്നുപേരെയും പുഴയിൽ നിന്ന് പുറത്തെടുത്തത്. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചിരുന്നതായാണ് പ്രാഥമിക വിവരം. മൃതദേഹങ്ങൾ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

Tags:    

Similar News