ട്യൂഷന് കഴിഞ്ഞ് മടങ്ങിയ ഏഴ് വയസുകാരിയെ വഴിയില്‍ തടഞ്ഞുവെച്ച് ലൈംഗികമായി ഉപദ്രവിച്ചു; മധ്യവയസ്കന് പിടിയില്‍
By : സ്വന്തം ലേഖകൻ
Update: 2026-03-10 15:02 GMT
കൊച്ചി: ട്യൂഷന് കഴിഞ്ഞ് മടങ്ങിയ ഏഴ് വയസുകാരിയായ വിദ്യാര്‍ഥിനിയെ വഴിയില്‍ തടഞ്ഞുവെച്ച് ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്കന് അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശി കൊച്ചുണ്ണി (69) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. റോഡിലൂടെ ഒറ്റയ്ക്ക് വന്ന കുട്ടിയെ പ്രതി ബലപ്രയോഗത്തിലൂടെ തടഞ്ഞുനിര്‍ത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി.
ഉപദ്രവത്തില്‍ ഭയന്നുപോയ കുട്ടി വീട്ടില്‍ ചെന്ന് അമ്മയോട് വിവരം പറഞ്ഞു. തുടര്‍ന്ന് അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.