തിരുവല്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് എന്‍.ഡി.എ; ചുവരെഴുത്തുകള്‍ക്ക് അനൂപ് ആന്റണി തുടക്കം കുറിച്ചു; ഓഫീസ് ഉദ്ഘാടനവും പൂര്‍ത്തിയായി; 70 കേന്ദ്രങ്ങളില്‍ പ്രചാരണം കൊഴുക്കുന്നു

തിരുവല്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് എന്‍.ഡി.എ

Update: 2026-03-10 16:14 GMT

തിരുവല്ല: നിയമസഭ തിരഞ്ഞെടുപ്പ് ഔപചാരികമായി പ്രഖ്യാപിക്കുന്നതിന് ഒരു മുഴം മുമ്പെ ചുവരെഴുത്തും തിരഞ്ഞെടുപ്പു കമ്മറ്റി ഓഫീസ് ഉദ്ഘാടനവുമായി എന്‍. ഡി .എ. തിരുവല്ല നിയോജക മണ്ഡലത്തില്‍ തുടക്കം കുറിച്ചു. തിരുവല്ല ചെയര്‍മാന്‍ റോഡിലുള്ള ചുമരില്‍ താമര ചിഹ്നം വരച്ച് ബ.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ജോസഫ് ചുവരെഴുത്തുകള്‍ക്ക് തുടക്കം കുറിച്ചു. മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലും 1 മുന്‍സിപാലിറ്റിയിലും ഉള്‍പ്പെടെ 70 ശക്തി കേന്ദ്രങ്ങളിലും ചുവരെഴുത്തുകള്‍ക്ക് ഇന്ന് തുടക്കം കുറിച്ചു.

ഒപ്പം തിരുവല്ല രാമന്‍ചിറയില്‍ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസും പ്രവര്‍ത്തനം ആരംഭിച്ചു. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ജോസഫ് നിര്‍വ്വഹിച്ചു. ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി വിജയകുമാര്‍ മണിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. സംസ്ഥാന സമിതിയംഗം ബി.രാധാകൃഷ്ണമേനോന്‍ മുഖ്യ പ്രഭാഷണം നടത്തി.

Tags:    

Similar News