'നിങ്ങള്‍ക്കു ചോദിക്കാന്‍ വേറെ വിഷയമൊന്നും ഇല്ലേ?' ഗണേഷിനെതിരായ പരാതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ക്ഷുഭിതയായി മന്ത്രി ബിന്ദു

Update: 2026-03-10 17:07 GMT

തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു ഉന്നയിച്ച പരാതിയെക്കുറിച്ചുള്ള ചോദ്യത്തോടു ക്ഷുഭിതയായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. നിങ്ങള്‍ക്കു ചോദിക്കാന്‍ വേറെ വിഷയമൊന്നും ഇല്ലേ എന്നു മന്ത്രി ചോദിച്ചു. ഇത്തരം കാര്യങ്ങളില്‍ സ്ത്രീകളോടു പെരുമാറേണ്ടത് എങ്ങനെയാണെന്നു ഞാന്‍ ഇന്നലെ വ്യക്തമായി പറഞ്ഞതാണ്.

വീണ്ടും വീണ്ടും അതു തന്നെ ചോദിക്കുന്നത് വിഷയം സജീവമായി നിര്‍ത്താനാണ്. കെ.മുരളീധരന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തോടു തന്നെ അതിന്റെ ബാക്കി ചോദിക്കണം. എനിക്കു പറയാനുള്ളത് ഞാന്‍ പറയും എന്നും മന്ത്രി പറഞ്ഞു.

ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും എന്തെങ്കിലും വിഷയമുണ്ടെങ്കില്‍ ഗണേഷിന്റെ ഭാര്യയ്ക്കു മുഖ്യമന്ത്രിയെ തന്നെ നേരിട്ട് വിളിക്കാമായിരുന്നുവെന്നുമാണ് മന്ത്രി ബിന്ദു ഇന്നലെ പ്രതികരിച്ചത്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ പ്രതികരിക്കുന്നത് ശരിയല്ല. സ്ത്രീകള്‍ക്ക് മാന്യത ഉറപ്പാക്കുന്ന സമൂഹമാണ് ഇടതു കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞിരുന്നു.

Similar News