ഒറ്റുകാരെ തീര്‍ക്കാന്‍ ലഹരി മാഫിയയുടെ 'ക്വട്ടേഷന്‍'; അടൂരില്‍ വീട്ടമ്മയെയും മക്കളെയും കമ്പിവടിക്ക് തല്ലിച്ചതച്ച കേസിലെ പ്രതി പിടിയില്‍; കായംകുളത്ത് വെച്ച് പൊക്കി പോലീസ്
യുവതിയെയും മക്കളെയും വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ രണ്ടാംപ്രതി പിടിയില്‍
അടൂര്‍: യുവതിയെയും മക്കളെയും വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ രണ്ടാംപ്രതി പിടിയിലായി. പറക്കോട് സ്വദേശിനിയായ പനയം തുണ്ടില്‍ വീട്ടില്‍ സലീന മക്കളായ അഫ്‌സല്‍, ഫൈസല്‍ എന്നിവരെ വീട്ടില്‍ കയറി സൈക്കിള്‍ ചെയിനും കമ്പി വടിയും മറ്റും ഉപയോഗിച്ച് മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലാണ് അടൂര്‍ കോട്ടമുകള്‍ സ്വദേശി കാവിളയില്‍ വീട്ടില്‍ അഷ്ഹദ് (21) അടൂര്‍ പോലീസിന്റെ പിടിയിലായത്.
മാര്‍ച്ച് രണ്ടിന് രാത്രി ഒമ്പതരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഈ കേസിലെ ഒന്നാം പ്രതിയായ സാബിര്‍ ലഹരി മരുന്ന് കേസില്‍ പ്രതിയായത് സലീനയുടെ മകന്‍ വിവരം നല്‍കിയിട്ടാണ് എന്ന് ആരോപിച്ചായിരുന്നു അക്രമം. കേസ് രജിസ്റ്റര്‍ ചെയ്ത അടൂര്‍ പോലീസ് കേസിലെ ഒന്നാംപ്രതി സാബിറിനെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. രണ്ടാം പ്രതിയെ തുടര്‍ച്ചയായ അന്വേഷണത്തിനുള്ളില്‍ കായംകുളം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. അടക അഭിലാഷ്, സിപിഒമാരായ ബൈജു, അര്‍ജുന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.