കുവൈറ്റിലെ ഫ്ലാറ്റിൽ കുഴഞ്ഞ് വീണ മലയാളിക്ക് ദാരുണാന്ത്യം; മരിച്ചത് കറ്റാനം സ്വദേശി ജിബി ജോർജ്; വേദന താങ്ങാനാകാതെ കുടുംബം
By : സ്വന്തം ലേഖകൻ
Update: 2026-01-11 08:25 GMT
കുവൈത്ത് സിറ്റി: കുവൈറ്റിലെ ഫ്ലാറ്റിൽ കുഴഞ്ഞ് വീണ് മലയാളി മരിച്ചു. മംഗഫ് ബ്ലോക്ക് 4ൽ താമസിക്കുന്ന പത്തനംതിട്ട കറ്റാനം സ്വദേശി ജിബി ജോർജ് (42 ) ആണ് ഫ്ലാറ്റിൽ കുഴഞ്ഞ് വീണ് മരണപ്പെട്ടത്.
ജനറൽ കോട്രാറ്റിങ് ഫോർ ബിൽഡിംങ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യയും ഒരു മകനും ഉണ്ട്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.