രാഹുലിന് ഇന്നും കോണ്‍ഗ്രസിന്റെ പരിപൂര്‍ണ്ണ പിന്തുണ; പുറത്താക്കല്‍ നാടകം ജനങ്ങളെ പറ്റിക്കാനെന്ന് എം.വി. ഗോവിന്ദന്‍

Update: 2026-01-11 08:04 GMT

തിരുവനന്തപുരം: പീഡനക്കേസുകളില്‍ കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് കൈവിട്ടെന്ന വാദം വെറും നാടകമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ അന്നും ഇന്നും കോണ്‍ഗ്രസിന്റെ പരിപൂര്‍ണ്ണ പിന്തുണയിലാണെന്നും, ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന വ്യാജപ്രചാരണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബലാത്സംഗം ഉള്‍പ്പെടെയുള്ള അതീവ ഗുരുതരമായ കേസുകളില്‍ പ്രതിയായ ഒരാളെ സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം തുടക്കം മുതല്‍ ശ്രമിച്ചത്. ഒളിവില്‍ പോകാന്‍ സൗകര്യമൊരുക്കിയതും നിയമസഹായം നല്‍കിയതും പാര്‍ട്ടി നേതാക്കളാണ്. ഇപ്പോള്‍ മൂന്നാമത്തെ പീഡനക്കേസില്‍ അറസ്റ്റിലായപ്പോഴും രാഹുലിനെ ന്യായീകരിക്കാനാണ് കെ. മുരളീധരനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നത്. രാഹുലിനെ തച്ചോളി ഒതേനനോട് ഉപമിച്ച മുരളീധരന്റെ പ്രസ്താവന ഇതിന് തെളിവാണ്. കുറ്റവാളികളെ വെള്ളപൂശുന്ന ഇത്തരം നടപടികള്‍ കേരളം അംഗീകരിക്കില്ലെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.

Similar News