മുന്നിൽ എല്ലാവരും കണ്ണടച്ച് പ്രാർത്ഥനയോടെ നിന്ന് നമസ്ക്കരിക്കുന്ന കാഴ്ച; ഇതിനിടെ ആരും കാണില്ലെന്ന് വിചാരിച്ച് ഒരു വിരുതന്റെ അതിരുവിട്ട പ്രവർത്തി; ക്യാമറ കണ്ണുകൾ കൈയ്യോടെ പൊക്കി

Update: 2026-02-25 15:41 GMT

മലപ്പുറം: തിരുനാവായ രാങ്ങാട്ടൂർ ജുമാ മസ്ജിദിൽ നമസ്കാരത്തിനിടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. നെന്മാറ സ്വദേശി ഷംസുദ്ദീനാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 4.45-ഓടെയാണ് സംഭവം. ജുമാ മസ്ജിദിൽ നമസ്കാരത്തിനെത്തിയ ഒരു യുവാവിന്‍റെ മൊബൈൽ ഫോണാണ് ഷംസുദ്ദീൻ മോഷ്ടിച്ചത്. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

മോഷ്ടിച്ച ഫോൺ തിരൂരിലെ ഒരു മാർക്കറ്റിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രചരിച്ച സിസിടിവി ദൃശ്യങ്ങളിലെ വ്യക്തിയെ കടയിലെ ജീവനക്കാർ തിരിച്ചറിഞ്ഞതാണ് അറസ്റ്റിലേക്ക് നയിച്ചത്. മതാനുഷ്ഠാനത്തിനിടെയുണ്ടായ ഈ മോഷണശ്രമവും തുടർന്നുണ്ടായ പ്രതിയുടെ അറസ്റ്റും പ്രാദേശികമായി വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പ്രതിക്കെതിരായ നിയമനടപടികൾ തുടരുകയാണ്. 

Tags:    

Similar News