മൊബൈല്‍ ഫോണ്‍ വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി; യുവാവിനെ മൂന്നുദിവസമായി കാണാനില്ല; സില്‍ബിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് വീട്ടുകാര്‍
യുവാവിനെ മൂന്നുദിവസമായി കാണാനില്ല
പമ്പാവാലി: വീട്ടില്‍ നിന്ന് ഇറങ്ങിയ യുവാവിനെ മൂന്ന് ദിവസമായി കാണാനില്ല. കോട്ടയം പമ്പാവാലിയില്‍ നിന്നാണ് 23 കാരനായ സില്‍ബി എന്ന് വിളിക്കുന്ന ജോസഫൈനെ കാണാതായത്. തിങ്കളാഴ്ച രാവിലെ മൂന്ന് മണിക്ക് ശേഷം മൊബൈല്‍ ഫോണ്‍ വാങ്ങാനെന്ന പേരിലാണ് വീട്ടില്‍ നിന്നറങ്ങിയത്.
KL34A-4768 എന്ന് നമ്പറിലുള്ള സ്വന്തം ഓള്‍ട്ടോ കാറുമായാണ് യുവാവ് വീട്ടില്‍ നിന്ന് പോയത്. എന്നാല്‍ മൊബൈല്‍ ഫോണ്‍ യുവാവിന്റെ കൈവശമില്ലാത്തത് അന്വേഷണത്തിന് പ്രതിസന്ധിയാണ്. സ്വന്തമായി മൊബൈല്‍ ഫോണില്ലാത്ത യുവാവ് സ്വന്തം സിം കാര്‍ഡ് അമ്മയുടെ ഫോണില്‍ ഇട്ടായിരുന്നു ഉപയോ ഗിച്ചിരുന്നത്.
എന്നാല്‍ വീട്ടില്‍ നിന്ന് പോകുന്നതിന് മുന്‍പേ ഈ സിം കാര്‍ഡ് നശിപ്പിച്ച് കളഞ്ഞു. ബിസിഎ ബിരുദ്ധധാരിയായ യുവാവ് കുറച്ചുനാള്‍ ചെന്നൈയില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഈ ജോലി ഉപേക്ഷിച്ചിരുന്നു. നാട്ടില്‍ കാര്യമായി സുഹൃത്തുക്കളോ ഇയാള്‍ക്കില്ല. ചില സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും എങ്ങോട്ടാണ് പോയതെന്ന് സൂചന ലഭിച്ചിട്ടില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 7306797045 എന്ന നമ്പറിലോ അറിയിക്കണം