'ഇത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉത്തരവാദിത്തം..'; ചെങ്ങന്നൂർ മണ്ഡലത്തിലെ ബിജെപി ബോർഡുകൾ നീക്കം ചെയ്യുന്നു; ദൗത്യം ഉദ്ഘാടനം ചെയ്ത് സന്ദീപ് വാചസ്പതി

Update: 2025-12-10 08:16 GMT

ചെങ്ങന്നൂർ: ചെങ്ങന്നൂർ മണ്ഡലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാപിച്ച ബിജെപി ബോർഡുകൾ എല്ലാം നീക്കം ചെയ്യുന്നു. ദൗത്യം സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച സാമഗ്രികൾ നീക്കം ചെയ്യുക എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴ സൗത്ത് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ബിജെപി വെച്ചിട്ടുള്ള ബോർഡ്, തോരണങ്ങൾ എന്നിവ ഇന്നും നാളെയുമായി പ്രവർത്തകർ നീക്കം ചെയ്യും. ചെങ്ങന്നൂർ മണ്ഡലത്തിലെ കാരക്കാട് ജംഗ്ഷനിൽ ബിജെപി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ നീക്കം ചെയ്ത് ദൗത്യം ഉദ്ഘാടനം ചെയ്തു. മണ്ഡലം അധ്യക്ഷനും വാർഡ് 11 സ്ഥാനാർഥിയുമായ പ്രമോദ് കാരക്കാടും മറ്റ് പ്രവർത്തകരും പങ്കെടുക്കുകയും ചെയ്തു.

Tags:    

Similar News