തിരുവനന്തപുരം ഡിവിഷനില്‍ അറ്റകുറ്റപ്പണി; ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

Update: 2026-03-12 15:40 GMT

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്. ട്രെയിന്‍ നമ്പര്‍ 12695 ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്: മാര്‍ച്ച് 13ന് ചെന്നൈയില്‍നിന്ന് പുറപ്പെടേണ്ട ഈ ട്രെയിന്‍ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയത്തിനും തിരുവനന്തപുരത്തിനും ഇടയിലുള്ള സര്‍വീസ് റദ്ദാക്കി.

ട്രെയിന്‍ നമ്പര്‍ 12696 തിരുവനന്തപുരം സെന്‍ട്രല്‍ - ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്: മാര്‍ച്ച് 14ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട ട്രെയിന്‍ തിരുവനന്തപുരത്തിനും കോട്ടയത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിന്‍ കോട്ടയത്തുനിന്ന് നിശ്ചയിച്ച സമയമായ രാത്രി 08.05ന് യാത്ര പുനരാരംഭിക്കും.

ട്രെയിന്‍ നമ്പര്‍ 16127 ചെന്നൈ എഗ്മൂര്‍ - ഗുരുവായൂര്‍ എക്‌സ്പ്രസ്: മാര്‍ച്ച് 12ന് ചെന്നൈ എഗ്മൂറില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നാഗര്‍കോവില്‍ ടൗണില്‍ യാത്ര അവസാനിപ്പിക്കും. നാഗര്‍കോവില്‍ ടൗണിനും ഗുരുവായൂരിനും ഇടയിലുള്ള സര്‍വീസ് റദ്ദാക്കി..

ട്രെയിന്‍ നമ്പര്‍ 16128 ഗുരുവായൂര്‍ - ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസ്: 2026 മാര്‍ച്ച് 13ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ ഗുരുവായൂരിനും നാഗര്‍കോവില്‍ ടൗണിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിന്‍ നാഗര്‍കോവില്‍ ടൗണില്‍ നിന്ന് രാവിലെ 06.33ന് യാത്ര തുടങ്ങും

വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍

ട്രെയിന്‍ നമ്പര്‍ 12624 തിരുവനന്തപുരം സെന്‍ട്രല്‍ - എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ്: മാര്‍ച്ച് 14ന് പുറപ്പെടേണ്ട ഈ ട്രെയിന്‍ ആലപ്പുഴ വഴി വഴിതിരിച്ചുവിടും. മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കില്ല. പകരം ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പ് അനുവദിക്കും.

ട്രെയിന്‍ നമ്പര്‍ 22503 കന്യാകുമാരി - ദിബ്രുഗഡ് വിവേക് സൂപ്പര്‍ഫാസ്റ്റ്: മാര്‍ച്ച് 14ന് പുറപ്പെടേണ്ട ഈ ട്രെയിന്‍ ആലപ്പുഴ വഴി തിരിച്ചുവിടും. ചെങ്ങന്നൂര്‍, കോട്ടയം സ്റ്റോപ്പുകള്‍ ഒഴിവാക്കും. പകരം കായംകുളം, ആലപ്പുഴ, എറണാകുളം ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കും.

Similar News