ജനവാസ മേഖലയിലേക്ക് കാട്ടുപന്നി ഇറങ്ങി; ബൈക്ക് യാത്രികരെ ആക്രമിച്ചു
By : സ്വന്തം ലേഖകൻ
Update: 2026-03-12 17:13 GMT
മുക്കം: മുത്താലം അങ്ങാടിക്ക് സമീപം പകല്‍ സമയത്ത് ജനവാസ മേഖലയിലേക്ക് കാട്ടുപന്നി ഇറങ്ങി. മുത്താലം-വട്ടോളി റോഡില്‍ പോയ ബൈക്ക് യാത്രികരെ കാട്ടുപന്നി കുത്തി തെറിപ്പിച്ചു. റോഡില്‍ തെറിച്ച് വീണ യാത്രക്കാര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.