ശാന്തി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് കിടക്കകള്‍, കസേരകള്‍, വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍ സംഭാവന ചെയ്ത് യു എസ് ടി
തിരുവനന്തപുരം, 05 മാര്‍ച്ച് 2026: മുന്‍നിര എഐ, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ് ടി, തങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) സംരംഭങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വട്ടപ്പാറയില്‍ സ്ഥിതി ചെയ്യുന്ന ശാന്തി മന്ദിരത്തിന് കിടക്കകള്‍, മെത്തകള്‍, വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍, ടേബിളുകള്‍ എന്നിവ കൈമാറി.
ഭവനരഹിതരായ വൃദ്ധരെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും പുനരധിവസിപ്പിക്കുകയും അഭയം നല്‍കുകയും ചെയ്യുന്ന ശാന്തി മന്ദിരം, കേരള സര്‍ക്കാര്‍, കേരള പോലീസ്, സംസ്ഥാന സാമൂഹിക നീതി വകുപ്പ് എന്നിവയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്.
സിഎസ്ആര്‍ സംരംഭത്തിന്റെ ഭാഗമായി, കെയര്‍ ഹോമിലെ താമസക്കാര്‍ക്ക് 50 കിടക്കകള്‍, 75 കസേരകള്‍, 6 ഡൈനിംഗ് ഡെസ്‌കുകള്‍, വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍ എന്നിവ സംഭാവന ചെയ്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിര്‍ദ്ധനരും , ഭവനരഹിതരുമായ ആളുകള്‍ക്ക് ശാന്തി മന്ദിരം പരിചരണവും അഭയവും നല്‍കി വരുന്നു. കോടതി ഉത്തരവുകള്‍ വഴി പോലീസ് സ്റ്റേഷനുകളിലൂടെ കൈമാറുന്ന അഗതികള്‍, ജനറല്‍ ആശുപത്രിയിലെ ഒമ്പതാം വാര്‍ഡിലെ അന്തേവാസികള്‍ ആയിരുന്നവര്‍, മാനസിക ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങി നഗരത്തില്‍ അലഞ്ഞുതിരിയുന്ന ഉപേക്ഷിക്കപ്പെട്ടവര്‍, ഭവനരഹിതര്‍ എന്നിവരാണ് ശാന്തി മന്ദിരത്തിലെ അന്തേവാസികള്‍.
കെയര്‍ ഹോം നടത്തുന്ന ശാന്തി മന്ദിരം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് യുഎസ് ടി യുടെ സിഎസ്ആര്‍ പ്രവര്‍ത്തകര്‍ സഹായം എത്തിച്ചത്. യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള യുഎസ് ടി ഉദ്യോഗസ്ഥ സംഘത്തിന്റെ സാന്നിധ്യത്തിലാണ് കിടക്കകള്‍, മെത്തകള്‍, വാട്ടര്‍ ഡിസ്‌പെന്‍സര്‍, ടേബിളുകള്‍ എന്നിവയുടെ കൈമാറ്റം നടന്നത്.
''ഭവനരഹിതര്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും പരിചരണം നല്‍കി വരുന്ന ശാന്തി മന്ദിരത്തിലെ അന്തേവാസികളുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി മെത്തകള്‍, കിടക്കകള്‍, മേശകള്‍, കസേരകള്‍, വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍ എന്നിവ നല്‍കി അവരെ പിന്തുണയ്ക്കാന്‍ കഴിയുന്നതില്‍ യുഎസ് ടിയ്ക്ക് സന്തോഷമുണ്ട്. അത്യാവശ്യ സാമഗ്രികള്‍ സംഭരിക്കാനും കൈമാറാനും ഞങ്ങളുടെ സിഎസ്ആര്‍ ടീം വേഗത്തില്‍ പ്രവര്‍ത്തിച്ചു. അത്യാവശ്യക്കാരെ സഹായിക്കുന്നതിനായി ഞങ്ങളുടെ സി എസ് ആര്‍ പ്രവര്‍ത്തകര്‍ പരിശ്രമിക്കുന്നത് കാണുമ്പോള്‍ എനിക്ക് അഭിമാനമുണ്ട്,'' യുഎസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്‍ പറഞ്ഞു.
യു എസ് ടി വര്‍ക്ക്പ്ലേസ് മാനേജ്മെന്റ് ആന്‍ഡ് ഓപ്പറേഷന്‍സ് സീനിയര്‍ ഡയറക്ടര്‍ ഹരികൃഷ്ണന്‍ മോഹന്‍കുമാര്‍; ഇന്ത്യ, അപാക് മേഖല സിഎസ്ആര്‍ ലീഡ് വിനീത് മോഹനന്‍; സിഎസ്ആര്‍ അംബാസഡര്‍ നന്ദ് സുന്ദരം; പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് കേരള സീനിയര്‍ ലീഡ് റോഷ്നി ദാസ് കെ എന്നിവരും ശാന്തി മന്ദിരത്തിനു ആവശ്യമായ സാമഗ്രികള്‍ കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തു.
