കേരളത്തില്‍ രോഹിത് വെമുല ആക്ട് നടപ്പിലാക്കല്‍ അനിവാര്യം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
കോഴിക്കോട്: കേരളത്തിലെ ക്യാമ്പസുകളില്‍ ജാതിയുടെ പേരിലും ഇസ് ലാമോഫോബിയയുടെ രൂപത്തിലും വിവേചനങ്ങള്‍ സാമൂഹിക യാഥാര്‍ഥ്യമായി നിലനില്‍ക്കുന്നുവെന്നുംഅതിന് തടയിടാനായി രോഹിത് വെമുല ആക്ട് നടപ്പിലാക്കല്‍ അനിവാര്യമാണെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'കേരള കാമ്പസുകളിലെ ജാതി വിവേചനങ്ങളുടെ സോഷ്യല്‍ ഓഡിറ്റിങ്' പരിപാടി അഭിപ്രായപ്പെട്ടു. നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സോഷ്യല്‍ ഓഡിറ്റിങ് സംഘടിപ്പിച്ചത്.
ആക്ടിവിസ്റ്റ് കെ.അംബുജാക്ഷന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കാമ്പസുകളില്‍ എസ്.സി, എസ്.ടി, മുസ് ലിം വിദ്യാര്‍ത്ഥികളുടെ ആത്മാഭിമാനം സംരക്ഷിക്കപ്പെടാനും ജാതി, വംശീയ വിവേചനങ്ങളെ ചെറുക്കാനും കേരളത്തില്‍ രോഹിത് ആക്ട് നടപ്പിലാക്കല്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. എ.കെ.വാസു, ഷംസീര്‍ ഇബ്രാഹീം, ഒ.പി.രവീന്ദ്രന്‍, ഡോ. സാദിഖ് പി.കെ, ഷഹീന്‍ അഹമ്മദ്, അഡ്വ. അബ്ദുല്‍ വാഹിദ്, ഡോ. മുഹമ്മദ് വാസില്‍ ടി.പി, ഡേവിസ് ടിറ്റസ്, ജൈന്‍സി ജോണ്‍, രഞ്ജിത ജയരാജ്, അന്‍വര്‍ സ്വലാഹുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.