ആലുവയിലെ എന്‍ഡിആര്‍ വെയര്‍ഹൗസിംഗ് വ്യവസായ പാര്‍ക്കും വെയര്‍ഹൗസിംഗും ഉദ്ഘാടനം ചെയ്തു

Update: 2026-03-12 14:22 GMT

കൊച്ചി: വ്യവസായ ഇടങ്ങളുടെയും ലോജിസ്റ്റിക് അടിസ്ഥാന സൗകര്യങ്ങളുടെയും മുന്‍നിര ദാതാവായ എന്‍ഡിആര്‍ വെയര്‍ഹൗസിംഗ് ആലുവ ചുണുങ്ങംവേലിയില്‍ ആരംഭിച്ച വെയര്‍ഹൗസിംഗ്, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കായ എന്‍ഡിആര്‍ സ്പേസ് പ്രൈവറ്റ് ലിമിറ്റഡ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

ഏകദേശം 250 കോടി രൂപയുടെ നിക്ഷേപമാണ് ആലുവയില്‍ എന്‍ഡിആര്‍ നടത്തിയിട്ടുള്ളത്. നേരിട്ടും പരോക്ഷമായും ഏകദേശം 300 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഈ പദ്ധതി മേഖലയിലെ പ്രാദേശിക സാമ്പത്തിക വളര്‍ച്ചയ്ക്കും വ്യാവസായിക വികസനത്തിനും കൂടുതല്‍ പിന്തുണ ഉറപ്പാക്കും.

ദക്ഷിണേന്ത്യയിലെ പ്രധാന ലോജിസ്റ്റിക്സ് ഹബ്ബുകളിലുടനീളം സാന്നിധ്യം വിപുലീകരിക്കുന്നതിനും കാര്യക്ഷമമായ വിതരണ ശൃംഖലയ്ക്കായി സാങ്കേതികവിദ്യയും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ പുതിയ കേന്ദ്രം ആരംഭിച്ചത്.

ചടങ്ങില്‍ എന്‍ഡിആര്‍ വെയര്‍ഹൗസിംഗ് സിഇഒ രാജ് ശ്രീനിവാസന്‍, അന്‍വര്‍ സാദത്ത് എംഎല്‍എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു മത്തായി, കെഎസ്ഐഡിസി മാനേജര്‍ ആഷിക് ഷെയ്ക്ക്, പഞ്ചായത്തംഗം എല്‍സി ജോസഫ്, ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആലുവയിലെ ഈ വെയര്‍ഹൗസിംഗ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, എഫ്എംസിജി, ഇ-കൊമേഴ്സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്സ് ദാതാക്കള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ലോജിസ്റ്റിക്സ് ഇന്‍ഫ്രാസ്ട്രക്ചറുകള്‍ കൈകാര്യം ചെയ്യുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Similar News