വെള്ളാപ്പള്ളി നടേശനെതിരായ കോടതി വിധി: സത്യത്തിന്റെ വിജയം; കോടതി നിര്‍ദേശ പ്രകാരം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഗോകുലം ഗോപാലന്‍
വെള്ളാപ്പള്ളി നടേശനെതിരായ കോടതി വിധി: സത്യത്തിന്റെ വിജയം; കോടതി നിര്‍ദേശ പ്രകാരം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഗോകുലം ഗോപാലന്‍
കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് ഗോകുലം ഗോപാലന്‍. സത്യത്തിന്റെ വിജയമാണ് കോടതി വിധിയെന്നാണ് ഗോകുലം ഗോപാലന്‍ പറഞ്ഞത്. വൈകിയാണെങ്കിലും സത്യം ജയിച്ചെന്നും ഇനി കോടതി നിര്‍ദേശ പ്രകാരം തെരഞ്ഞെടുപ്പ് നടത്തണമെന്നും അദേഹം പറഞ്ഞു.
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തുഷാര്‍ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ എം എന്‍ സ്വാമിയെയും നീക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതി ജസ്റ്റിസ് ടി ആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്എന്‍ഡിപി യോഗം തുടര്‍ച്ചയായി മൂന്ന് വര്‍ഷം റെജിസ്ട്രര്‍ ഓഫ് കമ്പനിക്ക് തങ്ങളുടെ കണക്കുകള്‍ ഹാജരാക്കിയില്ല. ഇങ്ങനെ നല്‍കിയില്ലെങ്കില്‍ അയോഗ്യതയ്ക്ക് കാരണമാകും. ഇത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വെള്ളാപ്പള്ളിയെ സ്ഥാനത്തുനിന്ന് നീക്കാന്‍ ഉത്തരവിട്ടത്.