അടൂരില്‍ വീട്ടില്‍ കയറി ഭാര്യാസഹോദരിയെയും 12 വയസ്സുകാരിയെയും തൂമ്പ കൊണ്ട് തലയ്ക്കടിച്ചു; വിഴിഞ്ഞം സ്വദേശി പിടിയില്‍; നാടിനെ നടുക്കിയ ആക്രമണം ഇങ്ങനെ

ഭാര്യാസഹോദരിയെയും 12 വയസ്സുകാരിയെയും തൂമ്പ കൊണ്ട് തലയ്ക്കടിച്ചു; വിഴിഞ്ഞം സ്വദേശി പിടിയില്‍

Update: 2026-03-12 14:55 GMT

അടൂര്‍: ഭാര്യാസഹോദരിയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും വീട്ടില്‍ക്കയറി തൂമ്പ കൊണ്ട് ക്രൂരമായി ആക്രമിച്ച പ്രതിയെ അടൂര്‍ പോലീസ് പിടികൂടി. തിരുവനന്തപുരം വിഴിഞ്ഞം ഹാര്‍ബര്‍ ടൗണ്‍ഷിപ്പില്‍ താമസിക്കുന്ന ഫഹറുദ്ദീന്‍ (49) ആണ് പിടിയിലായത്.

ഇന്ന് രാവിലെ 6.30-ഓടെ അടൂര്‍ കോട്ടമുകള്‍ സ്വദേശിനിയായ ബിസ്മിയുടെ വീട്ടിലെത്തിയ പ്രതി അക്രമാസക്തനാവുകയായിരുന്നു. വീടിന്റെ കതക് ചവിട്ടിത്തുറന്ന് അകത്തുകടന്ന ഫഹറുദ്ദീന്‍ ബിസ്മിയെയും ബിസ്മിയുടെ 12 വയസ്സുള്ള മകളെയും മാരകായുധമായ തൂമ്പ ഉപയോഗിച്ച് ആക്രമിച്ചു. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ബിസ്മിയെ ഉടന്‍ തന്നെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവം നടന്ന ഉടന്‍ തന്നെ അടൂര്‍ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ശ്രീകുമാര്‍, എസ്.ഐമാരായ അനീഷ് എബ്രഹാം, അനൂപ് രാഘവന്‍, എ.എസ്.ഐ പ്രമോദ് ജി. കുമാര്‍, എസ്.സി.പി.ഒ ശ്യാം കുമാര്‍, സി.പി.ഒ വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ആക്രമണത്തിന് പിന്നിലെ പ്രകോപനം പോലീസ് അന്വേഷിച്ചു വരികയാണ്.

Tags:    

Similar News