റോഡിനു കുറുകെ കെട്ടിയ കയറില്‍ തട്ടി സ്കൂട്ടര്‍ മറിഞ്ഞു; ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന നെടുമങ്ങാട് സ്വദേശി മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2026-03-12 17:05 GMT
തിരുവനന്തപുരം: നെടുമങ്ങാട് റോഡിനു കുറുകെ കെട്ടിയ കയറില്‍ തട്ടിയ സ്കൂട്ടര്‍ മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ജയചന്ദ്രദേവ് (62) മരിച്ചു. തിങ്കളാഴ്ച രാവിലെ മുള്ളിലവിന്മൂട് കാരക്കോണം ക്ഷേത്രകവാടത്തിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണി നടന്നിരുന്ന റോഡിനു കുറുകെയാണ് കയര്‍ കെട്ടിയിരുന്നത്. സ്കൂട്ടര്‍ കയറില്‍ തട്ടിയതിനെ തുടര്‍ന്ന് ജയചന്ദ്ര ദേവ് റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ സുജ. മക്കള്‍: ഗൗരി, കാര്‍ത്തു.