നിയമസഭ തെരഞ്ഞെടുപ്പില്‍ കരുത്തറിയിക്കാന്‍ ആംആദ്മി പാര്‍ട്ടി; നേമം ഉള്‍പ്പെടെ 22 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Update: 2026-03-12 15:15 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. 22 പേരുടെ ആദ്യഘട്ട പട്ടിക ദേശീയ നേതൃത്വം പുറത്തിറക്കി. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സെലീന ഫിലിപ്പ് കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാകും. കോഴിക്കോട് ഡോക്ടര്‍ അല്‍ഫോന്‍സാ മാത്യുവും, നേമത്ത് വിനു കെയും, കൊട്ടാരക്കര മാമച്ചന്‍ ഡിയും, തൊടുപുഴയില്‍ അഡ്വ. ബേസിലും അടക്കമുള്ളവര്‍ ജനവിധി തേടും. കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ എ എ പി മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കേരള തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ വിനോദ് വിത്സന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ സംസ്ഥാന പ്രതിനിധി സംഘം കെജ്രിവാളിനെ കണ്ടിരുന്നു. ഇതോടെയാണ് ദേശീയ നേതൃത്വം മത്സരിക്കാന്‍ പച്ചക്കൊടി കാട്ടിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അരവിന്ദ് കെജ്രിവാള്‍ കേരളത്തില്‍ എത്തുമെന്നാണ് വിവരം.

Similar News