ബസ്റ്റോപ്പില്‍ നിന്ന കോളേജ് യുവതിയെ ഒളിഞ്ഞുനിന്നു കല്ലെറിഞ്ഞു പൂവാലന്‍; നെറ്റിയിലും ഹൃദയത്തിലും മുറിവേറ്റ അവള്‍ കോടതിയിലേക്കോടി; കോടതി കല്ലിനെ ശിക്ഷിച്ചു! ഒന്നും പറയാതെ എല്ലാം പറഞ്ഞ് കുരീപ്പുഴയുടെ കവിത

Update: 2025-12-10 07:12 GMT

തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ കോടതി വിധിയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കവി കുരീപ്പുഴ ശ്രീകുമാര്‍. ആധിജീവിതം എന്ന തന്റെ കവിത ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു കൊണ്ടാണ് കോടതി നടപടിയെ അദ്ദേഹം വിമര്‍ശിച്ചത്.

ആധിജീവിതം

ബസ്റ്റോപ്പില്‍ നിന്ന കോളേജ് യുവതിയെ

ഒളിഞ്ഞുനിന്നു കല്ലെറിഞ്ഞു പൂവാലന്‍

നെറ്റിയിലും ഹൃദയത്തിലും

മുറിവേറ്റ അവള്‍ കോടതിയിലേക്കോടി

കോടതി കല്ലിനെ ശിക്ഷിച്ചു.

Similar News