കോട്ടയം കുറിച്ചിയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം; ബിജെപി സ്ഥാനാര്‍ഥിയുടെ വീട്ടില്‍ കയറി ആക്രമിച്ചു; ആര്‍എസ്എസ് ജില്ലാ നേതാവിന് വെട്ടേറ്റു
By : സ്വന്തം ലേഖകൻ
Update: 2025-12-10 05:10 GMT
കോട്ടയം: കുറിച്ചിയില്‍ സിപിഎം പ്രവര്‍ത്തകരും ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ നിഖില്‍, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത് എന്ന് ആര്‍എസ്എസ് ആരോപിച്ചു.
അക്രമത്തില്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കും പരിക്കേറ്റു. ആര്‍എസ്എസ് ജില്ലാ കാര്യകര്‍ത്താവായ ശ്രീകുമാരനാണ് വെട്ടേറ്റത്. കുറിച്ചി പഞ്ചായത്ത് അംഗവും സ്ഥാനാര്‍ഥിയുമായ മഞ്ജീഷിന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയെന്നാണ് പരാതി.
മഞ്ജിഷും സുഹൃത്ത് മനോജുമാണ് പരിക്കേറ്റ മറ്റ് രണ്ടുപേര്‍. അക്രമികള്‍ ഇവരെ കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു എന്നാണ് വിവരം. നിഖിലിനേയും വിഷ്ണുവിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.