സന്ദീപ് വാര്യര്‍ക്ക് താത്കാലിക ആശ്വാസം; പോലീസ് റിപ്പോര്‍ട്ട് കിട്ടും വരെ അറസ്റ്റില്ല
By : സ്വന്തം ലേഖകൻ
Update: 2025-12-10 08:10 GMT
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പീഡന പരാതി നല്കിയ യുവതിക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്ക് താല്കാലിക ആശ്വാസം. കേസില്‍ പോലീസ് റിപ്പോര്‍ട്ട് വന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് വരുന്നത് വരെ അറസ്റ്റ് ചെയ്യില്ലെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
സൈബര്‍ ഇടത്തില്‍ പരാതിക്കാരിയെ അധിക്ഷേപിച്ചന്ന കേസില്‍ പ്രതിയാണ് സന്ദീപ് വാര്യര്‍. സന്ദീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 15 ന് വീണ്ടും പരിഗണിക്കും. പരാതിക്കാരിയുടെ ചിത്രമോ പേരോ സോഷ്യല്‍ മീഡിയവഴി പങ്കുവച്ചിട്ടില്ലെന്നും പണ്ടുണ്ടായിരുന്ന പോസ്റ്റ് മറ്റാരോ കേസിന് ശേഷം കുത്തിപൊക്കിയതാണെന്നുമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ സന്ദീപ് വാര്യര്‍ പറയുന്നത്.